19 December 2024, Thursday
KSFE Galaxy Chits Banner 2

അനധികൃത മണല്‍ ഖനന കേസ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചന്നിയെ ഇഡി ചോദ്യം ചെയ്തു

Janayugom Webdesk
ന്യൂഡൽഹി
April 14, 2022 2:09 pm

സംസ്ഥാനത്തെ മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂറിലധികം നീണ്ടതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാര (പിഎംഎൽഎ) മാണ് ചോദ്യം ചെയ്തത്. ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ചാന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് എന്ന ഹണിയെ ഈ കേസിൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ആദ്യം ഇയാൾക്കും കേസിലെ മറ്റുള്ളവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

അനധികൃത മണൽ ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും നിയമിക്കുകയും ചെയ്‌തുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹത്തോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരാഞ്ഞതായും വൃത്തങ്ങൾ അറിയിച്ചു.
കേസില്‍ ജനുവരി 18 ന് ഹണി ഉൾപ്പെടെയുള്ളവരുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തുകയും ഇയാളുടെ സ്ഥാപനത്തിൽ നിന്ന് 7.9 കോടി രൂപയും സന്ദീപ് കുമാർ എന്ന വ്യക്തിയിൽ നിന്ന് 2 കോടി രൂപയും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത 10 കോടി രൂപ ഭൂപീന്ദർ സിംഗ് സന്തോഖ് സിംഗ് എന്നയാളുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടതായും ഏജൻസി അറിയിച്ചു.

അനധികൃത മണല്‍ഖനനത്തിനുള്ള പാരിതോഷികമായി ലഭിച്ച പണമാണിതെന്ന്ന് ഹണി സമ്മതിച്ചതായും ഇഡി പ്രസ്താവനയിൽ പറഞ്ഞു.
ജനുവരിയിൽ ഇഡി റെയ്ഡ് ചെയ്ത പ്രൊവൈഡേഴ്സ് ഓവർസീസ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരാണ് ഹണി, കുദ്രത്ദീപ് സിംഗ്, സന്ദീപ് കുമാർ എന്നിവർ. മാലിക്പൂരിന് പുറമെ ബുർജ്താൽ ദാസ്, ബർസൽ, ലാലേവൽ, മണ്ഡല, ഖോസ എന്നിവിടങ്ങളിലും അനധികൃത ഖനന പ്രവർത്തനങ്ങൾ ഇവരുടെ നേതൃത്തില്‍ നടന്നിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Ille­gal sand min­ing case: For­mer Pun­jab Chief Min­is­ter Chan­ni ques­tioned by ED
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.