27 February 2026, Friday

Related news

February 26, 2026
February 22, 2026
January 17, 2026
January 14, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026

‘ഞാന്‍ പോരാളിയാണ്, സുഖമായിരിക്കുന്നു’; മകന് സന്ദേശമയച്ച് മഡുറോ

Janayugom Webdesk
കാരക്കാസ്
January 14, 2026 9:30 pm

ദുഖിക്കരുത്, ഞാന്‍ പോരാളിയാണ്. ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്ന് യുഎസ് ജയിലില്‍ നിന്ന് മകന് സന്ദേശമയച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. അഭിഭാഷകര്‍ വഴിയാണ് മകന്‍ നിക്കോളാസ് ഏണസ്റ്റോ മഡുറോ ഗുവേറയ്ക്ക് മഡുറോ സന്ദേശമയച്ചത്. ഈ മാസം മൂന്നിന് കാരക്കാസിലും മറ്റ് മൂന്ന് വെനസ്വേലന്‍ നഗരങ്ങളിലും ആക്രമണം നടത്തിയാണ് യുഎസ് സൈന്യം മഡുറോയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ജയിലിലടച്ചത്. പിതാവിന്റേത് ഉറച്ച മനശക്തിയാണ്. വെനസ്വേലന്‍ സര്‍ക്കാരും അനുഭാവികളും അദ്ദേഹത്തോടൊപ്പം ഉറച്ചുനില്‍ക്കും. എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ ഒറ്റക്കെട്ടായിരിക്കുമെന്നും ഏണസ്റ്റോ മഡുറോ ഗുവേറ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.