നവീകരിച്ച തൃശൂർ രാമനിലയത്തിലെ പുരാതനകെട്ടിടത്തിന്റെ പൂമുഖത്ത് സി അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്കി.
നവീകരണത്തിന് ശേഷം അതിന്റെ ചരിത്രം ലഘുവായി പ്രതിപാദിക്കുന്ന ഒരു കുറിപ്പ് പൂമുഖത്തു ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. രാമനിലയത്തിൽ സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ സന്ദർശിച്ച വിശിഷ്ട വ്യക്തികളുടെ ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഉണ്ടാകേണ്ടിയിരുന്ന മുന്‍മുഖ്യമന്ത്രിമാരായ അച്യുതമേനോന്റെയും പികെവിയുടെയും ചിത്രങ്ങള്‍ അതിൽ കണ്ടില്ല. ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ നെറികേടാണ് ഇവിടെ വ്യക്തമാകുന്നത്.
ചരിത്രവും സത്യവും ഉന്നതമായ സാമൂഹികരാഷ്ട്രീയ ബോധവും കാണിക്കേണ്ടുന്ന ഘട്ടങ്ങളിൽ എല്ലാം അതിന്റെ പൂർണ്ണാർത്ഥങ്ങളിൽ പരിഗണിക്കപ്പെടണമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
English Summary: Images of C Achuthamenon should be installed at Ram Nilayam: Binoy Vishwam MP writes to Muhammad Riaz
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.