22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
October 5, 2024
April 27, 2024
December 25, 2023
September 21, 2023
May 19, 2023
January 9, 2023
April 7, 2022
January 19, 2022
December 14, 2021

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊ ന്നു

Janayugom Webdesk
അജ്മീര്‍
April 27, 2024 11:17 pm

രാജസ്ഥാനിലെ അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്നു. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതരാണ് കൃത്യം നടത്തിയത്. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍ (30) ആണ് മരിച്ചത്. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ മൗലാനാ മാഹിറിനെ മരിക്കുന്നതുവരെ മര്‍ദിക്കുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പ് രാംപൂരില്‍ നിന്ന് ഇവിടെയെത്തിയ മാഹിര്‍ പള്ളിയിലെ ജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുവരികയായിരുന്നു. ദൗറയിലെ കാഞ്ചന്‍ നഗര്‍ ഏരിയയിലെ പള്ളിയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അക്രമികള്‍ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവസമയം പള്ളിക്കുള്ളില്‍ ആറ് കുട്ടികള്‍ ഉണ്ടായിരുന്നു. ബഹളം ഉണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. മസ്ജിദിന് പിന്നിലൂടെ വന്ന അക്രമികള്‍ കൃത്യം നടത്തിയതിനു ശേഷം അതേ വഴിയിലൂടെ രക്ഷപ്പെട്ടു. കുട്ടികളുടെതടക്കം എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ ഇവര്‍ അപഹരിക്കുകയും ചെയ്തു. അക്രമികള്‍ പോയതിനുശേഷം കുട്ടികള്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനായി പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദൃക്സാക്ഷികളായ ആറ് കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ചു. 

Eng­lish Sum­ma­ry: imam beat­en to death in ajmir 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.