ആഗോള വിപണിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കടുത്ത മാന്ദ്യം തുടരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി. ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മൂന്ന് ശതമാനത്തില്‍ താഴെ മാത്രമായിരിക്കും ഈ വര്‍ഷമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കുന്നു.
ഉക്രൈയ്ന്‍ യുദ്ധം അടക്കമുള്ള നിരവധി വിഷയങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക മാന്ദ്യം കുറച്ച് കാലം കൂടി നിലനില്‍ക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആഗോള സമ്പദ്ഘടന വെറും മൂന്ന് ശതമാനം വളര്‍ച്ചയില്‍ താഴെയായിരിക്കും രേഖപ്പെടുത്തുക. 1990 മുതലുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെയുള്ള ശരാശരി വളര്‍ച്ച 3.8 ശതമാനമാണ്. ഇതിനും താഴെയായിരിക്കും ആഗോള സമ്പദ് ഘടന ഈ വര്‍ഷം വളര്‍ച്ച നേടുകയെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.
ലോകരാജ്യങ്ങളില്‍ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഐഎംഎഫ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. വളര്‍ന്നുവരുന്ന വിപണിയില്‍ നിന്നായിരിക്കും വലിയ ആശ്വാസം ലഭിക്കുക. ഏഷ്യന്‍ മേഖല ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് പോകും. 2023ലെ ആഗോള വളര്‍ച്ചയുടെ പകുതിയും ഏഷ്യന്‍ മേഖലയില്‍ നിന്നായിരിക്കുമെന്നും ഐഎംഎഫ് മേധാവി അഭിപ്രായപ്പെട്ടു. 2021ല്‍ മികച്ച നിലയില്‍ ആഗോള സമ്പദ്ഘടന മുന്നേറിയിരുന്നു. എന്നാല്‍ റഷ്യ ആരംഭിച്ച യുദ്ധം വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ആഗോള വളര്‍ച്ച 2022ല്‍ പകുതിയോളം കുറഞ്ഞു. 6.1 ശതമാനത്തില്‍ നിന്ന് 3.4 ശതമാനത്തിലേക്കാണ് അത് വീണതെന്നും ജോര്‍ജിയേവ പറഞ്ഞു. കുറഞ്ഞ വളര്‍ച്ച പലരെയും കടുത്ത രീതിയില്‍ ബാധിക്കും. കുറഞ്ഞ വരുമാനമുള്ള പിന്നാക്ക രാഷ്ട്രങ്ങള്‍ ഇതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്നും ജോര്‍ജിയേവ പറയുന്നു. ദാരിദ്ര്യവും, പട്ടിണിയും വന്‍ തോതില്‍ വര്‍ധിക്കും. കോവിഡിന് ശേഷം ആരംഭിച്ച പ്രവണതയാണിതെന്നും അവര്‍ വിശദീകരിച്ചു.
ആഗോള തലത്തില്‍ തന്നെ എല്ലാ കേന്ദ്ര ബാങ്കുകളും പലിശനിരക്ക് ഉയര്‍ത്തുമെന്ന് ഉറപ്പാണ്. വിലക്കയറ്റത്തെ തടയാനാണ് ഈ നീക്കം. വികസിത രാജ്യങ്ങളില്‍ 90 ശതമാനത്തിലും വളര്‍ച്ചാ നിരക്ക് കുറയും. വരുമാനം കുറവുള്ള പിന്നാക്ക രാഷ്ട്രങ്ങളില്‍, വായ്പാ നിരക്കുകള്‍ വര്‍ധിച്ച് വരുന്നത് തിരിച്ചടിയാവും. ഇവരുടെ ഉല്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കയറ്റുമതി ആവശ്യകത കുറഞ്ഞിരിക്കുകയാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
English Summary;IMF says global recession will continue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.