25 January 2026, Sunday

Related news

January 25, 2026
January 25, 2026
January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 21, 2026

മിനിയാപോളിസില്‍ വീണ്ടും കുടിയേറ്റവേട്ട; ഒരാളെ വെടിവച്ചു കൊന്നു, ഒരു മാസത്തിനിടെ രണ്ടാമത്തെ മരണം

Janayugom Webdesk
വാഷിങ്ടണ്‍
January 25, 2026 9:13 pm

മിനസോട്ടയിൽ വീണ്ടും കുടിയേറ്റവേട്ട. മിനിയാപൊളിസ് ന​ഗരത്തിൽ ഫെഡറൽ ഇമി​ഗ്രേഷൻ ഓഫീസർ യുവാവിനെ വെടിവച്ചുകൊന്നു. അലക്സ് ജെഫ്രി പ്രെറ്റി (37)നെയാണ് കൊലപ്പെടുത്തയത്. വാഹന പരിശോധനയ്ക്കിടെ പ്രെറ്റിയുടെ കൈവശം തോക്ക് കണ്ടെത്തിയതിനാല്‍ വെടിവച്ചുവെന്നാണ്. ഹോംലാൻഡ് സെക്യൂരിറ്റിയുടെ വാദം. സംഭവത്തെ തുടര്‍ന്ന് മിനസോട്ടയില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തു. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്.

മിനസോട്ടയിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ​ഗവർണർ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. വെറ്ററൻസ് അഡ്മിനിസ്ട്രേഷനിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ നഴ്‌സായിരുന്നു അലക്സെന്ന് കുടുംബാം​ഗങ്ങൾ പറഞ്ഞു. ഈ മാസം ആദ്യം സമാനരീതിയിൽ 37കാരിയായ റെനി ​ഗുഡ് എന്ന യുവതിയെ ഉദ്യോ​ഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഉദ്യോ​ഗസ്ഥർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. എന്നാൽ പ്രകേപനമില്ലാതെ ഉദ്യോ​ഗസ്ഥർ റെനിയെ വെടിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റെനിയുടെ കൊലപാതകത്തിൽ മിനസോട്ടയിൽ നടന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അലക്സ് ജെഫ്രിയെന്നും കുടുംബാം​ഗങ്ങൾ പറഞ്ഞു. റെനിയെ വെടിവച്ചു കൊലപ്പെടുത്തിയതിന് ഒരു മൈല്‍ അകലെയാണ് സംഭവം നടന്നത്. 

ഒമ്പത് എംഎം സെമി ഓട്ടോമാറ്റിക് ഹാൻഡ്‌ഗണുമായി യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥർക്ക് അടുത്തേക്ക് എത്തിയതിനാലാണ് വെടിവച്ചതെന്നാണ് ഉദ്യോ​ഗസ്ഥർ ആവർത്തിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഉദ്യോ​ഗസ്ഥർ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ മാത്രമാണുള്ളത്. പ്രെറ്റിക്ക് നിയമാനുസൃത തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളില്‍ പറയുന്നു. കുടിയേറ്റക്കാർക്കെതിരായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ തെരുവുകളിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.