22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി; നക്സലൈറ്റ് സാന്നിധ്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
നാഗ്പൂര്‍
September 25, 2022 10:09 am

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ നക്സലൈറ്റ് സാന്നിധ്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന ഗഡ്ചിരോളി ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നക്സലൈറ്റ് റിക്രൂട്ട്മെന്റ് ഉണ്ടായിട്ടില്ലെന്നും അവരുടെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. ഏറ്റുമുട്ടലുകളില്‍ ജില്ലയിലെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കിയതും, കേഡര്‍മാരുടെ അറസ്റ്റും, ഫലപ്രദമായ പുനരധിവാസം നടപ്പാക്കലിലൂടെ ആയുധങ്ങള്‍ താഴെയിടുന്ന നക്സലൈറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമടക്കം നിരവധി ഘടകങ്ങളാണ് നക്സലൈറ്റ് പ്രവര്‍ത്തനങ്ങളിലെ ഇടിവിന് കാരണമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. പൊലീസും പ്രാദേശിക ഭരണകൂടവും യുവാക്കളിലേക്കിറങ്ങിച്ചെന്ന് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളും പ്ലേസ്മെന്റുകളും നല്‍കുന്നുണ്ട്. നക്സലൈറ്റ് ബാധിത പ്രദേശങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതില്‍ ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നു. മേഖലയില്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ പ്രകാരം റോഡുകളും പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചാറു വര്‍ഷമായി നക്സലൈറ്റ് പ്രവര്‍ത്തനങ്ങളും അവയുടെ സാന്നിധ്യവും ജില്ലയില്‍ കുറഞ്ഞു, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളിലിത് എടുത്തുകാണിക്കുന്നെന്നും ഗഡ്ചിരോളി പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു. ഏറ്റുമുട്ടലുകളും, അറസ്റ്റുകളും, കീഴടങ്ങലും വര്‍ദ്ധിച്ചതാണ് നക്‌സലൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന് കാരണമെന്നും പൊലീസ് സൂപ്രണ്ട് ചൂണ്ടിക്കാട്ടി. വടക്കന്‍ ഗഡ്ചിരോളി മേഖലയിലടക്കം പല നക്‌സലൈറ്റ് ദളങ്ങളും പിരിച്ചുവിട്ടതായും ഗോയല്‍ പറഞ്ഞു.

കോര്‍ച്ചി ദളം, സാത്ഗാവ് ദളം, പ്ലാറ്റൂണ്‍ 7, പ്ലാറ്റൂണ്‍ 14, കമ്പനി 4 എന്നിവയുള്‍പ്പെടെ 10 മുതല്‍ 12 ദളങ്ങള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 54 നക്സലൈറ്റുകളെ വധിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദളം അംഗങ്ങളുടെ എണ്ണം 180 ല്‍ നിന്ന് 120 ആയി കുറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. 2017 മുതല്‍ 2022 ഓഗസ്റ്റ് 31 വരെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 137 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു, 196 നക്സലൈറ്റുകള്‍ അറസ്റ്റിലായപ്പോള്‍ 91 പേര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Improved infra­struc­ture in the dis­trict; Nax­alite pres­ence is report­ed to be decreasing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.