പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി. ടോഷഖാന അഴിമതിക്കേസിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാലംഗ ബെഞ്ചിന്റെ ഉത്തരവ്. അഞ്ചുവര്‍ഷത്തേക്ക് പാര്‍ലമെന്റ് അംഗമായി തുടരാന്‍ ഇമ്രാന്‍ ഖാന് കഴിയില്ല. അതേസമയം പിടിഐ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി തള്ളി. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പിടിഐ അറിയിച്ചു. ജനങ്ങളോട് പ്രതിഷേധവുമായി തെരുവിലിറങ്ങാനും പാര്‍ട്ടി ആഹ്വാനം ചെയ്തു.
മുൻ പ്രധാനമന്ത്രി വിദേശ പ്രമുഖരിൽനിന്ന് നൽകിയ സമ്മാനങ്ങൾ അനധികൃതമായി വില്പന നടത്തിയെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് പാകിസ്ഥാൻ മുസ്‍ലിം ലീഗ് പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സമ്മാനമായി ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (ടോഷഖാന) സമർപ്പിക്കണമെന്നാണ് ചട്ടം. ഇമ്രാന്‍ ഖാന് അധികാരത്തിലിരിക്കെ അറബ് രാഷ്ട്രങ്ങള്‍ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ ടോഷഖാനയിൽ അടച്ചു. പിന്നീട് ഇവിടെനിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വൻ ലാഭത്തിൽ മറിച്ചുവിറ്റുവെന്നാണ് ഇമ്രാനെതിരായ കേസ്. 2.15 കോടി രൂപയുടെ സാധനങ്ങള്‍ ട്രഷറിയില്‍ ഏല്പിച്ചശേഷം ഇവ 5.8 കോടി രൂപയ്ക്കാണ് വിറ്റത്. ഇത് നിയമപരമാണെന്നാണ് ഖാന്റെ വാദം.
എന്നാല്‍ ഇതുസംബന്ധിച്ച നികുതി പേപ്പറുകള്‍ സമര്‍പ്പിക്കുന്നതില്‍ ഖാന്‍ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ എതിരാളികളുടെ പക്ഷം. വിശ്വാസ്യത നഷ്ടപ്പെട്ടയാളെ അയോഗ്യനാക്കുന്നതിനായി ഭരണഘടന നിഷ്കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 62,63 പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ക്യാബിനറ്റ് ഡിവിഷന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് ടോഷഖാന. 1974ല്‍ ആണ് ഇത് സ്ഥാപിക്കുന്നത്. ഭരണാധികാരികള്‍, പാര്‍ലമെന്റംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുകയാണ് വകുപ്പിന്റെ ചുമതല. മറ്റ് സർക്കാരുകളുടെയും സംസ്ഥാനങ്ങളുടെയും തലവന്മാരും വിദേശ പ്രമുഖരും മുഖേനയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വകുപ്പിന്റെ ചുമതല.
English Summary: Imran Khan disqualified from Parliament
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.