17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 12, 2024
November 10, 2024
November 9, 2024

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം, ഉടന്‍ വിട്ടയക്കണം: പാക് സുപ്രീംകോടതി

Janayugom Webdesk
ഇസ്ലാമബാദ്
May 11, 2023 9:12 pm

മുന്‍ പ്രധാനമന്ത്രിയും തെഹ്‌രിക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ വിട്ടയയ്ക്കണമെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി. അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നും ഇമ്രാന്‍ ഖാന്റെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഉമർ അതാ ബാൻഡിയലിന്റേതാണ് ഉത്തരവ്. 

അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) യുടെ കസ്റ്റഡിയിലാണ് ഇമ്രാൻ ഖാന്‍. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ മുഹമ്മദ് അലി മഹസർ, അതർ മിനല്ലാഹ് എന്നിവരായിരുന്നു മറ്റംഗങ്ങള്‍. ഒരു മണിക്കൂറിനുള്ളിൽ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതി പറഞ്ഞ സമയവും കഴിഞ്ഞാണ് അതീവ സുരക്ഷയോടെ ഇമ്രാനെ ഹാജരാക്കിയത്. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള എന്‍എബിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 

വിഷയത്തിൽ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കണമെന്ന് ഇമ്രാന്‍ ഖാനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി എന്തായാലും അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും കോടതി പറഞ്ഞു. ഇന്ന് തന്നെ കേസ് പരിഗണിക്കാനാണ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതുവരെ സർക്കാരിന്റെ അതിഥിയായി ഇമ്രാൻ ഖാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പൂർണസുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Eng­lish Summary;Imran Khan’s arrest ille­gal, should be released imme­di­ate­ly: Pak­istan Supreme Court
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.