3 May 2024, Friday

Related news

May 2, 2024
April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024

ഇന്ത്യ വിരുദ്ധനോ യുഎസ് വിരുദ്ധനോ അല്ലെന്ന് ഇമ്രാന്‍

Janayugom Webdesk
ഇസ്‍ലാമാബാദ്
April 17, 2022 8:48 pm

വിദേശ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോഴെ ഗൂഢാലോചന താന്‍ ഉറപ്പിച്ചിരുന്നുവെന്നും പൊതുറാലിയെ അഭിസംബോധന ചെയ്യവേ ഇമ്രാന്‍ പറഞ്ഞു. വിദേശ കടന്നുകയറ്റത്തിന്റെയും ഗൂഢാലോചനയുടെയും ഇരയാണ് ഇമ്രാന്‍ സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ഞാന്‍ ഒരു രാജ്യത്തിനു എതിരായിരുന്നില്ല. ഇന്ത്യാ വിരുദ്ധനോ, യുഎസ് വിരുദ്ധനോ ആയിരുന്നില്ല.

സൗഹൃദമാണ് ആഗ്രഹിച്ചത്, അടിമത്വമല്ല, ഇമ്രാന്‍ പറഞ്ഞു. പാര്‍ട്ടി‍യില്‍ നിന്ന് പുറത്തുപോയ ചില അംഗങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ് വിദേശ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നതെന്നും ഇമ്രാന്‍ ആരോപിച്ചു. അവിശ്വാസ പ്രമേയ നീക്കം ആരംഭിച്ചപ്പോള്‍ തന്നെ ഈ മത്സരത്തില്‍ വാതുവയ്പ് നടന്നിട്ടുണ്ടെന്ന് മനസിലായതാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിദേശ ഗൂഢാലോചനയുടെ തെളിവായി ഇമ്രാന്‍ ഉയര്‍ത്തിക്കാട്ടുന്ന കത്ത്, യുഎസിലെ പാക് അംബാസഡറുടെ വസതിയില്‍ വച്ച് നടന്ന യോഗത്തിനു ശേഷമാണ് തയാറിക്കയതെന്ന് പാക് മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് അസിസ്റ്റന്റ് സേറ്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂ, ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലെസ്ലി സി വിഗ്യൂറിയും യോഗത്തില്‍ പങ്കെടുത്തിരുന്നതായും ഉക്രെയ്‍നിലെ സെെനിക നടപടി ആരംഭിച്ച ദിവസം തന്നെ മോസ്‍കോ സന്ദര്‍ശിച്ചതില്‍ യുഎസ് എതിര്‍പ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഇമ്രാന്റെ സന്ദര്‍ശനം നീട്ടി വയ്ക്കണമെന്ന് കാര്യകാരണ സഹിതം വിശദീകരിച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പാകിസ്ഥാന്‍ രാഷ്ട്രീയ സാഹചര്യത്തിലേക്ക് ചര്‍ച്ച നീങ്ങിയിരുന്നെങ്കിലും ഭരണമാറ്റം സംബന്ധിച്ച ഭീഷണികളോ സംഭാഷണങ്ങളോ ചര്‍ച്ചയ്ക്കിടയില്‍ യുഎസ് പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish summary;Imran says he is not anti-India or anti-US

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.