വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്കൂട്ടർ അപകടത്തിൽപ്പെട്ട് കുട്ടിയുൾപ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രൺഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയിൽ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ ധ്യാൻ ദേവ് (3) എന്നിവരാണ് മരിച്ചത്. ഷിനോജ് (40), മകൻ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകൾ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മലയിൽ ആമസോൺ വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്പോൾ മമ്പാട് ഓടായിക്കൽ നിന്ന് എട്ടു കിലോമീറ്റർ അകലെ തണ്ണിക്കുഴി ഇറക്കത്തിൽ തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു അപകടം. എല്ലാവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാൻ ദേവിന്റെയും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.