23 January 2026, Friday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

അസമില്‍ 12കാരിയെ ബന്ധു, വീട്ടിൽ നിന്ന് വലിച്ചിഴച്ച് പാടത്തുകൊണ്ടിട്ട് പീഡിപ്പിച്ചു

Janayugom Webdesk
ഗുവാഹത്തി
October 2, 2024 11:56 am

അസമിലെ കച്ചാർ ജില്ലയിൽ 12 വയസുകാരിയെ ബന്ധുവായ ആള്‍ വീട്ടിൽ നിന്ന് നെൽവയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. കുളിക്കാനായി പോകുകയായിരുന്ന പെണ്‍കുട്ടിയ വീട്ടില്‍നിന്ന് വലിച്ചിഴച്ച് വീടിനടുത്തുള്ള നെൽവയലിലേക്ക് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പിതാവിന്റെ സഹോദരീഭര്‍ത്താവാണ് പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. 

അന്വേഷണത്തിനൊടുവില്‍ ഇന്ത്യ‑ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള കതിഗോറ മേഖലയിൽ നിന്ന് 50 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഫയല്‍ ചെയ്തു. 

പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായും ഇരയെ നിർബന്ധിത വൈദ്യപരിശോധനയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.