15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
November 8, 2024

ഗോരഖ്പൂരില്‍ വാര്‍ഡുകളുടെ മുസ്‌ലിം പേരുകളും മാറ്റുന്നു

Janayugom Webdesk
ലഖ്‌നൗ
September 4, 2022 7:30 pm

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരക്പൂരില്‍ മുസ്‌ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാര്‍ഡ് പുനര്‍നിര്‍ണയം. പത്തിലേറെ ഗ്രാമങ്ങളുടെ പേരുമാറ്റിയിട്ടുണ്ട്. ഗോരഖ്പൂരിലെ വാര്‍ഡുകളുടെ എണ്ണം 80 ആയി ഉയര്‍ത്തുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ജനങ്ങള്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാമെന്നും അവ തീര്‍പ്പാക്കിയ ശേഷം അതിര്‍ത്തി നിര്‍ണയത്തിന് അനുമതി നല്‍കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇലാഹിബാഗ്, ജാഫ്ര ബസാര്‍, ഇസ്മായില്‍പൂര്‍ എന്നീ ഗ്രാമങ്ങള്‍ ഇനിമുതല്‍ യഥാക്രമം ബന്ധു സിങ് നഗര്‍, ആത്മാറാം നഗര്‍, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക. മിയാ ബസാര്‍, മുഫ്തിപൂര്‍, അലിനഗര്‍, തുര്‍ക്ക്മാന്‍പൂര്‍, റസൂല്‍പൂര്‍, ഹൂമയൂണ്‍പൂര്‍ നോര്‍ത്ത്, ഗോസിപൂര്‍വ, ദാവൂദ്പൂര്‍, ഖാസിപൂര്‍, ചക്‌സ ഹുസൈന്‍ തുടങ്ങിയ ഗ്രാമങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ശിവ് സിംഗ് ചേത്രി, ബാബാ ഗംഭീര്‍ നാഥ്, ബാബാ രാഘവ്ദാസ്, ഡോ രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയ വ്യക്തികളുടെ പേരിലാണ് ഇനി വാര്‍ഡുകള്‍ അറിയപ്പെടുകയെന്ന് മേയര്‍ സീതാറാം ജയ്‌സ്വാള്‍ പറഞ്ഞു.
പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പേരുമാറ്റം ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഇസ്മായില്‍പൂര്‍ കോര്‍പ്പറേഷന്‍ അംഗവുമായ ഷഹാബ് അന്‍സാരി ആരോപിച്ചു. പേരുമാറ്റം വഴി സര്‍ക്കാരിന് എന്തുനേട്ടമാണെന്ന് മനസ്സിലാകുന്നില്ലെന്നും വെറും പണം പാഴാക്കലാണെന്നും കോണ്‍ഗ്രസ് നേതാവ് തലത് അസീസ് പറഞ്ഞു. 

Eng­lish Sum­ma­ry: In Gorakh­pur, Mus­lim names of wards are also being changed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.