23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ഇടുക്കിയില്‍ പട്ടാപകല്‍ വീട്ടില്‍ കയറി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം 
March 14, 2023 10:03 pm

പുല്ല് ചെത്തുവാന്‍ എന്ന വ്യാജേന എത്തിയ യുവാവ് വീട്ടമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. കൗന്തി കൈലാസ്‌നഗറില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ സംഭവം നടന്നത്. നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി ആകാശ് (24)നെ നെടുങ്കണ്ടം പൊലീസ് പിടികൂടി. വീട്ടില്‍ ഒറ്റയ്ക്കുണ്ടായിരുന്ന വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടില്‍ എത്തുകയായിരുന്നു. വെള്ളം കുടച്ചതിന് ശേഷം തുടര്‍ന്നും വെള്ളം ആവശ്യപ്പെടുകയും, വെള്ളമെടുക്കുവാന്‍ വീടുനുള്ളിലേയ്ക്ക് പോയ വീട്ടമ്മയുടെ പിന്നാലെ എത്തിയ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. കുതറി ഓടിയ വീട്ടമ്മ വീട്ടിലെ മറ്റൊരു മുറിയില്‍ കയറി കതക് അടച്ചെങ്കിലും യുവാവ് ഇടിച്ച് തുറന്ന് അകത്ത് കയറുകയായിരുന്നു. 

പിടിവലിക്കിടയില്‍ തള്ളിമാറ്റി വീടിന് പുറത്ത് ചാടിയ വീട്ടമ്മയുടെ നിലവിളി കേട്ട് തൊട്ടടുത്ത് റോഡിന്റെ കോണ്‍ക്രീറ്റ് പണി ചെയ്ത തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞു. യുവാവ് സ്‌കൂട്ടറില്‍ കയറി രക്ഷപെടുവാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിടിച്ചുവച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം എസ്‌ഐ ജയകൃഷ്ണന്‍ ടി.എസിന്റെ നേത്യത്വത്തില്‍ എത്തിയ പൊലീസ് യുവാവിനേയും സ്‌കൂട്ടറും കസ്റ്റഡില്‍ എടുത്തു. മൈനര്‍സിറ്റി നിവാസിയുടെ ഈ സ്ഥലത്ത് മുമ്പ് പണിക്കായി ആകാശ് എത്തിയിരുന്നു. അന്ന് ഈ യുവതി കണ്ടിരുന്നു. പരിക്കേറ്റ യുവതിയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. മൊഴിയെടുത്ത് അറസ്റ്റ്‌ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കും.

Eng­lish Summary;In Iduk­ki, he broke into the house in broad day­light and tried to rape the woman; The young man is under arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.