
ജാർഖണ്ഡില്‍ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴ് വർഷം ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസ്(ഐപിടിഎഎഫ്എസ്) ഉദ്യോഗസ്ഥനായി പ്രതി ആള്‍മാറാട്ടം നടത്തുകയായിരുന്നു. നാല് തവണ യുപിഎസ് സി പരീക്ഷയെഴുതി പരാജയപ്പെട്ടതിനെ തുടർന്നാണ് ആൾമാറാട്ടം.
ജനുവരി രണ്ടിന് ജാർഖണ്ഡിലെ കുഖി സ്വദേശിയായ രാജേഷ് കുമാർ എന്നയാൾ ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഹുസൈനാബാദ് പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഒഡീഷ കേഡറിൽ നിന്നുള്ള 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് താനെന്നും നിലവിൽ ഭുവനേശ്വറിൽ ചീഫ് അക്കൗണ്ട് ഓഫീസറാണെന്നും ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ സ്വയം പരിചയപ്പെടുത്തി. കൂടാതെ ഹൈദരാബാദ്, ഭുവനേശ്വർ, ഡെറാഡൂൺ എന്നിവടങ്ങളിൽ താൻ സേവനം ചെയ്തിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. പിന്നാലെയുള്ള പൊലീസ് അന്വേഷണത്തില്‍ പ്രതി സിവിൽ സർവീസ് ഉദ്യോഗസ്ഥനല്ലെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ പിതാവിന്റെ ആഗ്രഹം നിറവേറ്റാനാണ് താൻ വ്യാജ ഉദ്യോഗസ്ഥൻ ചമഞ്ഞതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.