23 January 2026, Friday

Related news

January 23, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 10, 2026
January 9, 2026

കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു

Janayugom Webdesk
കൊല്ലം
March 10, 2023 1:37 pm

കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ ലില്ലിയുടെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് അകത്ത് കയറിയത്.

എന്നാല്‍ വീടിന്റെ ഗേറ്റും അകത്ത് നിന്ന് പൂട്ടിയിരുന്നു. ഹാളിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പെട്രോള്‍ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചു. സെക്രട്ടേറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച സോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Eng­lish Summary;In Kol­lam, a moth­er and her son died in a fire inside their house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.