23 January 2026, Friday

Related news

January 9, 2026
January 3, 2026
January 3, 2026
December 27, 2025
December 17, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025

മലപ്പുറത്ത് ഭൂമിക്കടിയില്‍ സ്ഫോടനശബ്ദം, വീടുകള്‍ക്ക് വിള്ളല്‍; ഭൂചലനമല്ല, ആശങ്കയില്‍ ജനങ്ങള്‍

ആളുകളെ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റി
Janayugom Webdesk
മലപ്പുറം
October 30, 2024 11:37 am

മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ ഭൂമിക്കടിയില്‍ നിന്ന് സ്ഫോടനശബ്ദം ഉണ്ടായ സംഭവത്തിൽ അല്പസമയത്തിനകം വിദഗ്ധ പരിശോധന ആരംഭിക്കും. നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി പത്തുമണിയോടെയാണ് സ്ഫോടന ശബദ്ധം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദശവാസികള്‍ പറഞ്ഞു. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. പ്രദേശത്തുള്ളവർ വീടുകളില്‍നിന്ന് പുറത്തേക്കോടി. ആളുകളെ രാത്രി സമീപത്തെ സ്കൂളുകളിലേക്ക് മാറ്റി.

വില്ലേജ് ഓഫീസർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും ഇന്നലെ രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം
രാത്രി 11വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.