25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

മൂന്നാറിൽ എസ്റ്റേറ്റ് ലയം കത്തി നശിച്ചു

Janayugom Webdesk
ഇടുക്കി
January 12, 2024 2:57 pm

മൂന്നാറില്‍ എസ്‌റേററ്റ് ലയം കത്തി നശിച്ചു.വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റില്‍ അയല്‍ സംസ്ഥാന തൊഴിലാളികളടക്കം താമസിച്ചിരുന്ന ലയങ്ങളിലാണ് തീ പിടുത്തമുണ്ടായത്.സംഭവത്തില്‍ മറ്റപായമില്ല.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മൂന്നാര്‍, കടലാര്‍ എസ്റ്റേറ്റില്‍ അയല്‍ സംസ്ഥാന തൊഴിലാളികളടക്കം താമസിച്ചിരുന്ന ലയങ്ങളിലാണ് തീ പിടുത്തമുണ്ടായത്. 

എട്ട് ലയങ്ങളില്‍ ഏഴ് ലയങ്ങളും കത്തി ചാമ്പലായി. തീ പടര്‍ന്നതോടെ ലയങ്ങളിലെ താമസക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാല്‍ മറ്റ് അപകടങ്ങള്‍ സംഭവിച്ചില്ല. അഗ്‌നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും തീ വളരെ പെട്ടെന്ന് ആളിപ്പടര്‍ന്നതിനാല്‍ വീടുകള്‍ കത്തി ചാമ്പലായി. തീ പടര്‍ന്ന ഉടനെ സമീപവാസികളുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.തീ പടര്‍ന്ന് പിടിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് വ്യക്തത കൈവന്നട്ടില്ല. കുടുംബങ്ങളുടെ വീട്ടുസാധനങ്ങളും അഗ്നിക്കിരയായി.

Eng­lish Sum­ma­ry: In Munnar, the estate was destroyed by fire

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.