തോല്‍വിയുടെ ക്ഷീണം മാറും മുമ്പേ പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം ബിജെപിയിലേക്ക് മറുകണ്ടംചാടി എംഎല്‍എമാര്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായ ഫത്തേ ജംഗ് സിംഗ് ബജ്വയാണ് പാര്‍ട്ടി വിട്ടവരില്‍ ഒരാള്‍.പഞ്ചാബിലെ ഖാദിയാനില്‍ നിന്നുള്ള എംഎല്‍എയാണ് ഫത്തേ ജംഗ് ബജ്വ.അടുത്തിടെ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു ഫത്തേ ബജ്വയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അതേ സീറ്റില്‍ തനിക്കും താല്‍പ്പര്യമുണ്ടെന്ന് പ്രതാപ് ബജ്വ വ്യക്തമാക്കിയിരുന്നു.ഹര്‍ഗോബിന്ദ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയാണ് ബിജെപിയിലേക്ക് പോയത്.കഴിഞ്ഞ ദിവസം ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 35 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് ഇടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.
English Summary: In Punjab, leaders from the Congress again to the BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.