3 January 2025, Friday
KSFE Galaxy Chits Banner 2

റിയാദില്‍ വൈകുന്നേരങ്ങളിലുള്ള നിര്‍മാണവും പൊളിക്കലും നിരോധിച്ചു

Janayugom Webdesk
റിയാദ്
March 4, 2022 9:43 am

റിയാദിലെ നഗരത്തില്‍ വൈകുന്നേരങ്ങളിലുള്ള നിര്‍മാണവും പൊളിക്കലും നിരോധിച്ചതായി പ്രാദേശിക അധികാരികളുടെ അറിയിപ്പ്. സൂര്യാസ്ഥമയ സമയത്തെ മഗ്രിബ് ബാങ്കിന് ശേഷം മുതല്‍ രാവിലെ 7 മണി വരെ താമസക്കാര്‍ക്ക് ശല്യം ഉണ്ടാകാതിരിക്കാന്‍ ഇത്തരം പ്രവൃത്തികള്‍ നിരോധിക്കുന്നതായി റിയാദ് നഗര മുനിസിപ്പാലിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരോധനം ലംഘിച്ചും നിര്‍മാണവും പൊളിക്കലും തുടരുന്നവര്‍ 10,000 റിയാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന സൗദി തലസ്ഥാന നഗരിയും പ്രധാന നഗരവുമായ റിയാദില്‍ ഏകദേശം 8 ദശലക്ഷം ജനസംഖ്യയുണ്ട്.

Eng­lish sum­ma­ry; In Riyadh, evening con­struc­tion and demo­li­tion were banned

You may also like this video;

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.