മലയോര മേഖലയായ പുന്നല കടശ്ശേരിയിൽ കാട്ടാന കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, റബ്ബർ ഉൾപ്പെടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. ഈ പ്രദേശത്ത് വൈദ്യുതി വേലികളും കിടങ്ങുകളും പ്രവർത്തന രഹിതമാണ്. മ്യഗങ്ങൾക്ക് വനത്തിനുള്ളിൽ കുടിവെള്ളവും ആഹാരവും ഇല്ലാത്തതാണ് ജനവാസ മേഖലയിൽ എത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത്. പ്രകൃതി ക്ഷോഭത്തിലും വന്യമ്യഗ ശല്യത്തിലും കൃഷികൾ നശിക്കുന്നതിൽ നഷ്ടപരിഹാരം ലഭ്യമാകാത്തതിൽ കർഷകർ നിരാശയിലാണ്. മിക്ക കർഷകരും വിളഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരാണ്. പകൽ പോലും വന്യമൃഗ ശല്യത്താൽ വീടിന് പുറത്തിറങ്ങാനാകാതെ ഭീതിയിലാണ് നാട്ടുകാർ. വന്യമൃഗശല്യത്തിൽ നിന്ന് രക്ഷനേടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മലയോരവാസികള്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.