26 June 2024, Wednesday
KSFE Galaxy Chits

Related news

June 21, 2024
June 20, 2024
May 7, 2024
May 6, 2024
April 28, 2024
April 23, 2024
April 15, 2024
April 4, 2024
March 31, 2024
March 30, 2024

ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും ചക്കക്കൊമ്പനിറങ്ങി

Janayugom Webdesk
ചിന്നക്കനാൽ
March 23, 2024 1:05 pm

ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും ചക്കക്കൊമ്പനിറങ്ങി. ചിന്നക്കനാൽ സിങ്കുകണ്ടത്താണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ ചക്കക്കൊമ്പന്റെ പരാക്രമമുണ്ടായത്. സിങ്കുകണ്ടം ടൗണിലൂടെയാണ് ആദ്യം എത്തിയത്. നാട്ടുകാർ തുരത്തി ഓടിക്കാൻ ശ്രമിച്ചതോടെ ജനവാസ മേഖലയിലേക്കും പിന്നാലെ കൃഷിയിടത്തിലേക്കും നീങ്ങിയ ചക്കക്കൊമ്പൻ കൃഷികൾ നശിപ്പിച്ചു.

ഇന്ന് പുലർച്ചയോടെയാണ് ചക്ക കൊമ്പൻ വനത്തിലേക്ക് നീങ്ങിയത്. തുടർച്ചയായി ചക്കക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ അരിക്കൊമ്പന്റെ വിഹാര കേന്ദ്രമായിരുന്ന ഈ പ്രദേശം.

എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണമുണ്ടാവുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് പേരാണ് മേഖലയിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമേയാണ് ചക്ക കൊമ്പൻ വീടുകളും റേഷൻ കടകളും ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് അടിച്ചു തകർത്തു. വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. 301 കോളനിയിലെ ഗോപി നാഗന്‍റെ വീടാണ് തകർത്തത്.

Eng­lish Summary:In the inhab­it­ed area of ​​Chin­nakanal, the jack­fruit branch has again come down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.