22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 8, 2026
January 7, 2026
January 6, 2026

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍; മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
May 7, 2025 8:35 am

കഴിഞ്ഞ ഒമ്പത് വർഷമായി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാർഷികാഘോഷത്തിന്റെ ഭാഗമായി പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ എന്റെ കേരളം ജില്ലാതലസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും തരണം ചെയ്തുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇക്കാലയളവിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങൾക്കാണ് ആലപ്പുഴ ജില്ല സാക്ഷ്യം വഹിച്ചത്. ആയിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രവർത്തികമാക്കാൻ സർക്കാരിന് സാധിച്ചു. കാൽനൂറ്റാണ്ടെടുത്താൽ പൂർത്തിയാക്കാൻ കഴിയാത്തത്ര വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് നടപ്പിലാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു തുറമുഖ പദ്ധതി ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. അത് ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമായാണ് ലോകം മനസിലാക്കുന്നത്. വികസന പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ട ജനവിഭാഗങ്ങളെയും സർക്കാർ ചേർത്തുനിർത്തുകയാണ്. ജനാധിപത്യത്തിന്റെ ഒരു പുതിയ മുഖം മുഖ്യമന്ത്രി നമ്മുക്കുമുമ്പിൽ അവതരിപ്പിച്ചിരിക്കുകകയാണ്. ജനാധിപത്യമെന്നത് അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന പ്രക്രിയയായാണ് പലപ്പോഴും നമ്മൾ കാണുന്നത്. 

ആ രീതിയിൽ മാറ്റമുണ്ടായിരിക്കുകയാണ്. ജനാധിപത്യ പ്രക്രിയിൽ ജനങ്ങൾക്ക്‌ ഇടപെടാൻ തെരഞ്ഞെടുപ്പ് വേളയിൽ മാത്രമല്ല അല്ലാതെയും അവസരം ഉണ്ടാകണമെന്നുള്ളതാണ് സർക്കാരിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തില്‍ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്ന അഞ്ഞൂറിലധികം പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഫീഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, യു പ്രതിഭ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലയുടെ ചാർജുള്ള സ്പെഷ്യൽ ഓഫിസര്‍ ഡോ. ശർമിള മേരി ജോസഫ്, എഡിഎം ആശാ സി എബ്രഹാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.