24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 19, 2025
December 21, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 17, 2024
December 4, 2024
December 3, 2024

രാജ്യത്ത് നൂറ് വര്‍ഷത്തിലേറെ പഴക്കമുളള അണക്കെട്ടുകള്‍ 224 എണ്ണെമെന്ന് കേന്ദ്രം പാര്‍ലമെന്റില്‍

1065 ഡാമുകള്‍ക്ക് പഴക്കം 50 വര്‍ഷത്തിന് മുകളില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2024 11:04 am

ഇന്ത്യയില്‍ 50 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള 1,065 വലിയ അണക്കെട്ടുകളുണ്ടെന്നും 224 എണ്ണം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍.രാജ്യത്ത് ആകെ 6,138 അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 143 അണക്കെട്ടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണെന്നും കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി രാജ്യസഭയില്‍ പറഞ്ഞു.

കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും അണക്കെട്ടുകളുടെ തകര്‍ച്ചയില്‍ നിന്നുള്ള ദുരന്തങ്ങള്‍ തടയുന്നതിനുമാണ് സര്‍ക്കാര്‍ ഡാം സുരക്ഷാ നിയമം 2021 നടപ്പാക്കിയതെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി രാജ് ഭൂഷണ്‍ ചൗധരി പറഞ്ഞു. ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കും പുറമെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിലും അണക്കെട്ടുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയും (എന്‍ഡിഎസ്എ) സിഡബ്ല്യുസിയും സംയുക്തമായി തയ്യാറാക്കിയ നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ് പ്രകാരം 6,138 അണക്കെട്ടുകളും നിര്‍മാണത്തിലിരിക്കുന്ന 143 അണക്കെട്ടുകളുമാണ് ഉള്ളത്. ഇതില്‍ 224 അണക്കെട്ടുകള്‍ മാത്രമാണ് 100 വര്‍ഷത്തിലേറെ പഴക്കമുള്ളത്. 50 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള 1065 വലിയ അണക്കെട്ടുകളും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.