കഴിഞ്ഞ 3 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 3.92 ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകൾ.അവരിൽ 1.70 ലക്ഷം പേർ സ്വീകരിച്ചത് അമേരിക്കൻ പൗരത്വമാണെന്നും കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ വിശദീകരിച്ചത്. 1919,2020, 2021 വർഷങ്ങളിൽ 3,92,643 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്.
ഇതിൽ 1,70,795 പേർ അമേരിക്കൻ പൗരത്വം സ്വീകരിച്ചു.2020‑ൽ 30,828 പേരാണ് അമേരിക്കയിൽ പൗരത്വം നേടിയത്. 2021 ൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്, 78,284. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയ ആണ് 58,391, കാനഡയിൽ 64,071, യുകെ-35,435, ഇറ്റലിയ- 12,131, ന്യൂസിലൻഡ്- 8,882, സിംഗപ്പൂർ- 7,046, ജർമനി- 6,690, സ്വീഡൻ- 3,754, പാക്കിസ്ഥാൻ‑48 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 2021 ൽ വലിയ വർധനവാണ് ഉണ്ടായത്.
1,63,370 പേരാണ് പൗരത്വം ഉപക്ഷിച്ചത്. 2020 ൽ 85,256 പേരും ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ചവരാണ്.2019ൽ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാർ ഏകദേശം 120ൽ അധികം രാജ്യങ്ങളിലായി പൗരത്വം നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
English Summary: In the past three years, 3.92 lakh people have renounced their citizenship in the country ;Union Minister in Lok Sabha
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.