23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024

പോക്സോ കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും 1.5ലക്ഷം രൂപ പിഴയും

Janayugom Webdesk
ചെർപ്പുളശ്ശേരി
November 30, 2021 8:26 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവള്‍ താമസിക്കുന്ന വീട്ടിൽ എത്തി പീഡിപ്പിച്ച് കേസിലെ പ്രതിക്ക് 46 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

2018 ൽ ആണ് സംഭവം. ചെർപ്പുളശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നെല്ലായ ഏഴുവന്തല കാട്ടിരിക്കുന്നത്ത് വീട്ടിൽ ആനന്ദനാണ് (47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സതീഷ് കുമാർ ശിക്ഷ വിധിച്ചത്.

അന്നത്തെ സർക്കിൾ ഇന്‍സ്പെക്ടര്‍ ദീപകുമാർ, മനോഹരൻ എന്നിവരാണ് അന്വേഷണം നടത്തിയത്. ബന്ധുവും പ്രായ പൂര്‍ത്തിയാകാത്തതുമായ പെണ്‍കിട്ടിയെ വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അനുകമ്പ അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. വീട്ടല്‍ അതിക്രമിച്ചു കടക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം, പീഡനം, ഭീഷണി തുടങ്ങി വിവിധ കേസുകളാണ് തടവ് 46 വര്‍ഷം വരെ ഉയര്‍ന്നത്.

പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എസ്. നിഷ ഹാജരായി. കേസിൽ പ്രൊസിക്യൂഷൻ ഭാഗത്തു നിന്നും 15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി. പ്രതിക്ക് അപ്പീല്‍ നല്‍കുന്നതിന് അവസരം ലഭിക്കും.

eng­lish sum­ma­ry; In the Poc­so case, the accused was sen­tenced to 46 years rig­or­ous impris­on­ment and fined Rs 1.5 lakh

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.