
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ നാലാം നിലയിലെ 408ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്. ഇന്ന് പുലർച്ചെ 5.30 ഓടെ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലേക്ക് പുറപ്പെടുകയും 6.30 ഓടെ ഹോട്ടലിൽ എത്തിയത്.
പുലർച്ചെ മറ്റാരേയും അറിയിക്കാതെയാണ് അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് എത്തിയത്. അതീവ സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്. വലിയ പൊലീസ് സംഘമാണ് സുരക്ഷ ഒരുക്കിയത്. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് വലിയ സുരക്ഷ ഒരുക്കിയതും പുലർച്ചെ തെളിവെടുപ്പിന് എത്തിയതും. ഇന്നലെ പ്രതിയുമായി കോടതിയിൽ എത്തിയപ്പോഴും ആശുപത്രിയിലെത്തിയപ്പോഴും വഴിയിലുമൊക്കെയായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇനി രാഹുൽ മാങ്കൂട്ടത്തുലുമായി അന്വേഷണ സംഘം പത്തനംതിട്ട എആർ ക്യാമ്പിൽ തിരിച്ചെത്തുകയും വീണ്ടും ചോദ്യം ചെയ്യൽ തുടരുകയും ചെയ്യും. ഇന്നലെ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യൽ തുടർന്നതായാണ് വിവരം. മറ്റിടങ്ങളിലും ഇനി രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.