
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഒരു കുടുംബം ഡയപ്പറുകള്‍ സംസ്കരിക്കാതെ അടുത്ത വീട്ടിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഉപയോഗിച്ച ഡയപ്പറുകൾ കൊണ്ട് നിറഞ്ഞ ഒരു മരമാണ് വീഡിയോയിൽ. ഇൻഫ്ലുവൻസർ ശ്വേത കതാരിയയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രമിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
ഒരു വലിയ രണ്ട് നില വീട് കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ആ വീടിന്റെ പുറത്തായി നിറയെ ചില്ലകളുള്ള വലിയൊരു മരവുമുണ്ട്. മരത്തിൽ നിറയെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ഡയപ്പറുകൾ തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്. ഇലകളെക്കാൾ കൂടുതൽ ഡയപ്പറുകളാണ് മരത്തിലുള്ളത്. അച്ഛനും അമ്മയും ഒരു ചെറിയ കുട്ടിയും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടിൽ താമസിക്കുന്നത് എന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം. മാത്രമല്ല, ആ വീടിന് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് വീട്ടിലുള്ളവർ മാലിന്യം വലിച്ചെറിയാറുണ്ട് എന്നും വീഡിയോയിൽ പറയുന്നു.
വീണ്ടും ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ക്ലോത്ത് ഡയപ്പറുകൾ ഉപയോഗിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് ശ്വേതയുടെ വീഡിയോ അവസാനിക്കുന്നത്. നിരവധിപേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരിസ്ഥിതി സ്നേഹികളടക്കമുള്ളവരും വിമര്‍ശനവുമായി എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.