23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 6, 2024
November 28, 2024
October 21, 2024
October 9, 2024
October 8, 2024
September 9, 2024
August 24, 2024
August 21, 2024

തൊഴില്‍ സൗകര്യങ്ങളിലെ അപര്യാപ്തത: സ്ത്രീകള്‍ ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2022 7:44 pm

സൗകര്യപ്രദമായ തൊഴില്‍ സമയം അനുവദിക്കാത്തതിനാല്‍ ഇന്ത്യയിലെ നല്ലൊരു ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നതായി ലിങ്ക്ഡ് ഇന്‍ സര്‍വേ റിപ്പോര്‍ട്ട്. ഒറ്റപ്പെടുത്തല്‍, സ്ഥാനക്കയറ്റങ്ങള്‍ തടഞ്ഞുവെയ്ക്കല്‍, കൂടുതല്‍ സമയം ജോലി, ശമ്പളം വെട്ടിക്കുറയ്ക്കല്‍, മേലധികാരികളുടെ മോശമായ പെരുമാറ്റം എന്നീ കാരണങ്ങളാല്‍ സ്ത്രീകള്‍ സൗകര്യ പ്രദമായ തൊഴില്‍ സമയം ആവശ്യപ്പെടാന്‍ പോലും ഭയപ്പെടുന്നുവെന്നും സര്‍വേ പറയുന്നു. ലിങ്ക്ഡ് ഇന്‍ അവരുടെ ഉപഭോക്താക്കളില്‍ 2,266 പേരിലാണ് തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സര്‍വേ നടത്തിയത്.

ജോലിയുള്ള 72 ശതമാനം സ്ത്രീകളും സൗകര്യ പ്രദമായ സമയം അനുവദിക്കാത്തതിനാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നവരാണ്. എഴുപത് ശതമാനം സ്ത്രീകള്‍ നിലവില്‍ ജോലി ഉപേക്ഷിക്കുകയോ ജോലി ഉപേക്ഷിക്കാന്‍ തയ്യാറെടുക്കയോ ചെയ്യുന്നുണ്ടെന്നും സര്‍വേ പറയുന്നു. അഞ്ചില്‍ രണ്ട് സ്ത്രീകള്‍ക്കും അവരുടെ തൊഴിലില്‍ പുരോഗതി കൈവരിക്കാനും ജോലിയും-ജീവിതവും സംതുലിതമാക്കാനും, കരിയറില്‍ വളര്‍ച്ച നേടാനും തൊഴില്‍ സഹായിക്കുന്നുണ്ട്.

തൊഴിലുടമയുടെ കടുത്ത വിവേചനം മൂലം രാജ്യത്തെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് വലിയ നഷ്ടങ്ങളാണ്. സൗകര്യപ്രദമായ സമയം ആവശ്യപ്പെടുന്നതിന് 10ല്‍ ഒമ്പത് സ്ത്രീകള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കല്‍ അനുഭവിക്കേണ്ടി വന്നു. അഞ്ചില്‍ രണ്ടു പേരുടെ ഈ ആവശ്യം തള്ളിക്കളയുന്നു. നാലില്‍ ഒരാള്‍ മേലധികാരിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുന്നുവെന്നും ലിങ്ക്ഡ്ഇന്റെ ഇന്ത്യ ടാലന്റ് ആന്‍ഡ് ലേണിങ് സൊലൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ രുചി ആനന്ദ് പറഞ്ഞു.

Eng­lish sum­ma­ry; Inad­e­quate employ­ment oppor­tu­ni­ties: Sur­vey says women quit­ting jobs

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.