23 January 2026, Friday

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേട്‌: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Janayugom Webdesk
കാസർകോട്
May 27, 2023 4:31 pm

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ സ്വതന്ത്ര്യ സമര സേനാനികളെ കേന്ദ്രസർക്കാർ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 79 ാം ഭാഗം പറയുന്നു, പാർലമെന്റ് എന്ന് പറഞ്ഞാൽ രാജ്യസഭയും ലോകസഭയും പ്രസിഡൻറും അടങ്ങിയതാണ്. ആ പ്രസിഡന്റിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. 

ഇത് മാത്രമല്ല, സവർക്കറിന്റെ ജന്മദിനത്തിലാണ് പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം വെച്ചിരിക്കുന്നത്. സവർക്കറെ പോലെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റുകൊടുത്ത ഒരു വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാർലമെന്റ് മന്ദിരത്തിൻറെ ഉദ്ഘാടനം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം വായ്‌പ പരിധി വെട്ടിക്കുറച്ചത് പ്രതികാര മനോഭാവം മൂലമാണ്. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;Inaugurating Par­lia­ment build­ing on Savarkar’s birth­day is a shame for the coun­try: Min­is­ter Muham­mad Riyas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.