അടൂര്‍ ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റസംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അടൂര്‍ പൊലീസാണ് കേസെടുത്തത് തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്തു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണു പരിക്കേറ്റത് എന്നാണ് എഫ്‌ഐആര്‍.
ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം.
English Summary:
Incident of baby falling and being injured during hanging offering in Ezhakulam temple: Police registered a case voluntarily
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.