തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് ബൈക്ക് യാത്രികനായ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍.
കരമന കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് ഇസ്മായിൽ, അനീഷ് എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
ചൊവ്വ വൈകിട്ട് നീറമൺകര പോളിടെക്നിക്കിന് മുന്നിലെ ട്രാഫിക് സിഗ്നലിലാണ് സംഭവം. ഇസ്മായിലും അനീഷും സഞ്ചരിച്ച ബൈക്കിന് പിന്നിലെത്തിയ പാലോട്ടുകോണം കൃഷി ഓഫീസിൽ വാച്ച്മാനായ പ്രദീപ് ഹോൺ മുഴക്കിയെന്ന് ആരോപിച്ചാണ് മര്ച്ചിത്.
English Summary:Incident of beating for allegedly honking at traffic signal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.