16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025

ബിഹാര്‍ ക്ഷേത്രത്തില്‍ 7 പേര്‍ മരിച്ച സംഭവം;സ്ഥലത്ത് ലാത്തി ചാര്‍ജ് നടന്നതായി ആരോപണം

Janayugom Webdesk
ബിഹാർ
August 12, 2024 10:06 am

ബിഹാറിലെ ജഹന്‍ബാദ് ജില്ലയിലെ ക്ഷേത്രത്തില്‍ 3 സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവത്തില്‍ ജനങ്ങളെ നിയന്ത്രിക്കാനായി ബലം പ്രയോഗിച്ചതായി ആരോപണം.എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നാണ് ക്ഷേത്ര അധികാരികള്‍ പറയുന്നത്. 35 പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 7 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടം ഹൗസില്‍ എത്തിച്ചതായി ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ദിവാകര്‍ കുമാര്‍ വിശ്വകര്‍മ അറിയിച്ചു.

എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ക്ഷേത്രത്തില്‍ നടക്കാറുള്ള ചടങ്ങില്‍ പങ്കെടുക്കാനായാണ് ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തിയത്.അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാകാത്തത് മൂലമാണ് തിക്കും തിരക്കും ഉണ്ടായതെന്ന് ക്ഷേത്രത്തില്‍ എ്ത്തിയവര്‍ പറയുന്നു.ആളുകളെ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ചില NCC പ്രവര്‍ത്തകര്‍ ഭക്തര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയെന്നും ഇത് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായെന്നും അപകടം സംഭവിച്ചവരുടെ ബന്ധു പറയുന്നു.

ഒരു പൂക്കച്ചവടക്കാരനുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വോളണ്ടിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തുകയായിരുന്നുവെന്നാണ് ക്ഷേത്രത്തിലെത്തിയ ഒരു ഭക്തന്‍ പറയുന്നത്.ഇത് പിന്നീട് കൂടുതല്‍ തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമാകുകയായിരുന്നു.ഈ സമയം അവിടെ അധികാരികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.പൊലീസ് ഭരണ സംവിധാനത്തിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ജഹനാബാദ് സബ് ഡിവിഷണല്‍ ഓഫീസര്‍ വികാഷ് കുമാര്‍ NCC പ്രവര്‍ത്തകര്‍ ലാത്തി ഉപയോഗിച്ചുവെന്ന ആരോപണം തള്ളി.അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ല.ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമാണ്.അവിടെ കര്‍ശന നിരീക്ഷണം ഉണ്ടായിരുന്നു.NCC,സിവില്‍ ഡെപ്യൂട്ടേഷനുകള്‍,മെഡിക്കല്‍ സംഘം ഉള്‍പ്പെടെ മതിയായ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Incident of death of 7 peo­ple in Bihar tem­ple; Alle­ga­tion of lathi charge at the place

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.