കളമശ്ശേരി പോളി ടെക്‌നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം നല്‍കണമെന്ന ആകാശിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് അയച്ചു നല്‍കിയത്.
പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളജ് ഡയറക്ട്ര്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.