വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർക്കെതിരെ കേസ്. ബാലാവകാശ കമ്മിഷൻ സ്വേമധയാ മുസ്‌ലിയാര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ അബ്ദുല്ല മുസ്‌ലിയാർക്കും പെരിന്തൽമണ്ണ സിഐക്കും കമ്മിഷൻ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷണറോടും വിശദീകരണം ചോദിച്ചു.
ഈ മാസം 25 ന് നേരിട്ട് വിശദീകരണം നൽകാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
English Summary:Incident where a student was banned from the stage; Case against Samastha leader
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.