19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 15, 2024
November 12, 2024
November 8, 2024
October 11, 2024
October 11, 2024
August 16, 2024
August 12, 2024
July 5, 2024
July 4, 2024

യാദൃച്ഛികമായി എഐഎസ്എഫില്‍; സംഘമിത്ര ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ്

Janayugom Webdesk
October 17, 2022 10:43 pm

ഒഡിഷയിലെ കട്ടക്കില്‍ നിന്ന് തലസ്ഥാനമായ ഭുവനേശ്വറിലേക്ക് പഠനത്തിനെത്തുന്നതുവരെ സംഘമിത്ര ജെനയെന്ന പെണ്‍കുട്ടിക്ക് രാഷ്ട്രീയ ചിന്തകളൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികമായി വലിയ പിന്‍ബലമൊന്നുമില്ലാത്ത കാര്‍ഷിക കുടുംബത്തിന്റെ താങ്ങിനായി പഠിച്ച് എന്തെങ്കിലും തൊഴില്‍ എന്നതുമാത്രമായിരുന്നു അവളുടെ ചിന്ത. കട്ടക്കിലെ ബിരുദ പഠനകാലത്ത് യാദൃച്ഛികമായാണ് അവളൊരു വിദ്യാര്‍ത്ഥി സംഘടനയുടെ പരിപാടി ശ്രദ്ധിക്കുന്നത്. എഐഎസ്എഫിന്റേതായിരുന്നു അത്. 2016ല്‍ തന്റെ ശ്രദ്ധയിലേക്കെത്തിയ ആ പരിപാടി പക്ഷെ അവളുടെ ജീവിതം മാറ്റിയെഴുതി. 

എഐഎസ്എഫിലെത്തുകയും പിന്നീട് പ്രവര്‍ത്തന മികവുകൊണ്ട് ചുരുങ്ങിയ കാലയളവിനിടെ ഒഡിഷ സംസ്ഥാന പ്രസിഡന്റായി മാറുകയും ചെയ്തു, സംഘമിത്ര.
ശാസ്ത്രത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദമെടുത്ത ശേഷം ഭുവനേശ്വറിലെ സര്‍ക്കാര്‍ കോളജില്‍ നിയമ പഠനത്തിലാണ് സംഘമിത്രയിപ്പോള്‍. ആറുവര്‍ഷംമുമ്പ് കട്ടക്കില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിലെ കേള്‍വിക്കാരി ഇത്തവണ സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രസീഡിയത്തിലെ പ്രായം കുറഞ്ഞ അംഗം കൂടിയായിരിക്കുന്നു. 

അച്ഛനമ്മമാരും നാല് സഹോദരങ്ങളുമടങ്ങിയ കുടുംബത്തെ സഹായിക്കണമെന്ന് മോഹിച്ച് ഉന്നത പഠനത്തിനെത്തിയ സംഘമിത്ര പിന്നീട് കേട്ടതത്രയും അധഃസ്ഥിത ജനവിഭാഗത്തിന്റെ ദുരിത കഥകളായിരുന്നു. അതില്‍ തന്റെ കുടുംബത്തെക്കാള്‍ വലിയ ദുരിതങ്ങളുടെ നേര്‍ചിത്രങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിത പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള പോരാട്ടപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകയാകുകയും എഐഎസ്എഫ് നേതാവായി മാറുകയുമായിരുന്നു അവള്‍. ഭുവനേശ്വറിലെ എഐഎസ്എഫ് ഓഫീസില്‍ താമസിച്ച് പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടുപോകുന്നു സംഘമിത്ര ജെനയിപ്പോള്‍. 

Eng­lish Summary:Incidentally in AISF; Sang­hami­tra is now the state president
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.