14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026

കോടതിയില്‍ തീര്‍പ്പാക്കിയ കേസില്‍ ഡി കെ ശിവകുമാറിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2024 5:01 pm

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ഉപമുഖ്യമന്ത്രിയും , പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശിവകുമാറിനും നോട്ടീസ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നാണ് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയില്‍ ഇതിന് മുമ്പ് തീരുമാനമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഏത് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചതെന്നോ എന്താണ് നോട്ടീസില്‍ ആവശ്യപ്പെട്ടതെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഈ രാജ്യത്ത് ജനാധിപത്യം ഇല്ലേയെന്ന് നോട്ടീസ് ലഭിച്ച വിഷയത്തില്‍ മാധ്യമങ്ങളോട് ഡികെ. ശിവകുമാര്‍ ചോദിച്ചു. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കോടതിയില്‍ തീരുമാനമായ കേസില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് എങ്ങനെയാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപിക്ക് ഇത്തരത്തില്‍ ഉന്നമിടാന്‍ സാധിക്കുന്നത് ഡി കെ ചോദിക്കുന്നുഇന്ത്യ സഖ്യത്തെ എന്‍ഡിഎയ്ക്ക് ഭയമായതിനാലാണ് ഇത്തരത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഐടിയെയും ഇഡിയെയും ഉപയോഗിച്ച് നിരന്തരം വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നടപടിക്കെതിരെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. രണ്ട് സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളുടെ പ്രശ്‌നത്തില്‍ 1,800 കോടി രൂപ പിഴ അടക്കണമെന്നാണ് കോണ്‍ഗ്രസിന് ലഭിച്ച നോട്ടീസ്.

Eng­lish Summary:
Income tax depart­ment notice again to DK Sivaku­mar in the case decid­ed in the court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.