23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

സമൂഹ മാധ്യമ അക്കൗണ്ടുകളിലും കടന്നുകയറാന്‍ ആദായനികുതി വകുപ്പ്

Janayugom Webdesk
ന്യൂഡൽഹി
March 4, 2025 10:54 pm

വ്യക്തികളുടെ ഡിജിറ്റൽ, സമൂഹ മാധ്യമ ഇടപാടുകളെയും നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിന് കൂടുതല്‍ അധികാരം നല്‍കിയേക്കും. പുതിയ നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട സംശയം തോന്നിയാൽ ഒരു വ്യക്തിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങൾ, ഇമെയിൽ, ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങി എല്ലാ ഓൺലൈൻ ഡിജിറ്റൽ ഇടപാടുകളും പരിശോധിക്കാൻ ഇൻകം ടാക്സ് വിഭാഗത്തിന് അനുവാദമുണ്ടായിരിക്കും. 

1961ലെ ഇൻകം ടാക്സ് നിയമ പ്രകാരം നികുതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ പണം, സ്വർണം, ആഭരണം, സാമ്പത്തിക രേഖകൾ എന്നിവ പിടിച്ചെടുക്കാന്‍ ആദായനികുതി വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ സേഫുകളും ലോക്കറുകളും തുറക്കാനും കഴിയും. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഈ നിയമങ്ങൾക്ക് അതീതമാണ്. ഇത് മറികടക്കാനാണ് പുതിയ നിയമം പരിഗണനയിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.