
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ രണ്ടു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിൽ 40,906 പേരുടെ വർധന. ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ചാണിത്. ഈ വർഷം സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി 29,27,513 കുട്ടികളാണ് ഉള്ളത്. കഴിഞ്ഞ വർഷം ഇത് 28,86,607 ആയിരുന്നു.
ഒന്നാം ക്ലാസിൽ 2,34,476 പേർ പ്രവേശനം നേടി. കഴിഞ്ഞ വർഷം 2,50,986 പേർ ഒന്നിൽ ചേർന്നിരുന്നു. 16,510 കുട്ടികളുടെ കുറവുണ്ട്. 2010ൽ ജനിച്ച കുട്ടികളാണ് 2025ൽ പത്താം ക്ലാസ് പൂർത്തിയാക്കിയത്. 2010ലെ ജനന നിരക്ക് 15.75 ആണ്. 2020ൽ ജനിച്ച കുട്ടികളാണ് ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ ചേർന്നിട്ടുള്ളത്. 2020ലെ ജനന നിരക്ക് 12.77 ആണ്. ജനനനിരക്കിൽ 2.98 ശതമാനത്തിന്റെ കുറവുണ്ടായി. ഇതാണ് ഒന്നാം ക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അൺ എയ്ഡഡ് മേഖലയിൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്നത് 47,863 കുട്ടികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ അധികമായി ഒരു കുട്ടി മാത്രമാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഒന്നാം ക്ലാസിൽ എത്തിയതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.