24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 23, 2023
July 7, 2023
May 6, 2023
October 1, 2022
July 28, 2022
July 27, 2022
June 16, 2022
June 9, 2022
June 3, 2022
June 2, 2022

വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2023 9:30 pm

രാജ്യത്ത് വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന. ഏപ്രില്‍-ജൂണ്‍ കാലയളവിലെ ഉപഭോഗം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.8 ശതമാനം വര്‍ധിച്ച് 40776 കോടി യൂണിറ്റായി. അതേസമയം കാലം തെറ്റിയുള്ള മഴ, ബിപോര്‍ജോയ് കൊടുങ്കാറ്റ്, കനത്ത കാലവര്‍ഷം എന്നിവ വൈദ്യുതി ഉപഭോഗം ക്രമാതീതമായി ഉയരുന്നത് തടഞ്ഞുവെന്നാണ് വിലയിരുത്തല്‍.
2021 ല്‍ 34037 കോടി യൂണിറ്റായിരുന്ന വൈദ്യുതി ഉപയോഗം 2022 ഏപ്രില്‍ ‑ജൂണ്‍ കാലയളവില്‍ 17.6 ശതമാനം ഉയര്‍ന്ന് 40044 കോടി യൂണിറ്റായി. ഉപഭോഗം കൂടുതലുള്ള സമയങ്ങളിലെ ഉപയോഗത്തിലും നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. 2021 ഏപ്രിലില്‍ 193.99 ഗിഗാവാട്ടായിരുന്ന ഉപഭോഗം 2022ല്‍ 215.88 ഗിഗാവാട്ടായും 2023ല്‍ 223.23 ഗിഗാവാട്ടായും ഉയര്‍ന്നു.
വേനല്‍കാലത്ത് രാജ്യത്തെ വൈദ്യുതി ഉപഭോഗം 229 ഗിഗാവാട്ടാകുമെന്നായിരുന്നു ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. പവര്‍കട്ടുകള്‍ ഒഴിവാക്കുന്നതിനായി മന്ത്രാലയം നിരവധി നടപടികളും സ്വീകരിച്ചിരുന്നു. കല്‍ക്കരി വൈദ്യുതോല്പാദന പ്ലാന്റുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

Eng­lish Sum­ma­ry: Increase in pow­er consumption
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.