27 April 2024, Saturday

Related news

July 23, 2023
July 7, 2023
May 6, 2023
October 1, 2022
July 28, 2022
July 27, 2022
June 16, 2022
June 9, 2022
June 3, 2022
June 2, 2022

തക്കാളിവിലയില്‍ 455 ശതമാനം വര്‍ധന

Janayugom Webdesk
ന്യൂഡൽഹി
July 7, 2023 9:16 pm

രാജ്യമെങ്ങും തക്കാളി വില ഉയരങ്ങളില്‍ തുടരുന്നു. നിലവിൽ പെട്രോൾ വിലയേക്കാൾ കൂടുതലാണ് തക്കാളിയുടെ വില. ഉത്തരാഖണ്ഡില്‍ തക്കാളിക്ക് വില കിലോഗ്രാമിന് 250 രൂപയായി, ഗംഗോത്രി ധാമിലാണ് ഏറ്റവുമധികം വില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരകാശിയില്‍ ഇത് 180 രൂപ മുതല്‍ 200 രൂപ വരെയായും ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളുടെ പട്ടികയില്‍പ്പെടുന്നതാണ് തക്കാളി. വില കൂടിയതിന് പിന്നാലെ സാധാരണക്കാരുടെ അടുക്കളയില്‍ തക്കാളി അന്യമായി. കനത്ത മഴയും കഴിഞ്ഞ മാസത്തെ സാധാരണയേക്കാൾ ഉയർന്ന ചൂടുമാണ് വിളയുടെ ഉല്പാദനത്തെ ബാധിച്ചത്. ഇതാണ് തക്കാളിയുടെ വിലയിൽ അഞ്ചിരട്ടി വർധനവിന് കാരണമായിരിക്കുന്നത്. വേഗം കേടാവുന്ന പച്ചക്കറിയായതിനാല്‍ വിലക്കയറ്റം കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തക്കാളിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ഒരാൾ പെട്രോളിനും ഡീസലിനും മുകളിൽ തക്കാളി ഓടുന്നതായി കാണിക്കുന്നു, മറ്റൊന്ന് പറയുന്നത് ഓരോ കിലോഗ്രാം തക്കാളിയിലും സൗജന്യ ഐഫോൺ നേടൂ എന്നാണ്.
എന്‍സിപി എംഎല്‍എമാര്‍ മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ചുള്ള വിഷയത്തിൽ രാഷ്ട്രീയക്കാരെ വാങ്ങുന്നത് തക്കാളിയെക്കാള്‍ വിലകുറഞ്ഞാണെന്ന് പരിഹസിക്കുന്നതും പ്രചരിക്കുന്നുണ്ട്.
ചെന്നൈയില്‍ തക്കാളി കിലോയ്ക്ക് 100–130 രൂപയ്ക്കാണ് വില്‍ക്കുന്നത്. വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈയിലെ റേഷൻ കടകളില്‍ കിലോയ്ക്ക് 60 രൂപ സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കാൻ തുടങ്ങി. ഒരു കിലോഗ്രാമാണ് ഒരാള്‍ക്ക് ലഭിക്കുക.

മോഷണം തടയാൻ സിസിടിവി കാമറ 

മോഷണം തടയാന്‍ സിസിടിവി കാമറ സ്ഥാപിച്ച് തക്കാളി കര്‍ഷകര്‍. വിലകൂടിയ സാഹചര്യത്തില്‍ തക്കാളി മോഷണം പോകാനുളള സാഹചര്യം കണക്കിലെടുത്താണ് സിസിടിവി സ്ഥാപിച്ചതെന്ന് ഹവേരിയിലെ അക്കിഅലുരുയിലെ മുട്ടപ്പ പറഞ്ഞു. കർണാടകയിലെ ഹാസനിൽ വിളവെടുപ്പ് പൂർത്തിയാക്കി പാടത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു. ഉല്പാദനത്തിൽ രാജ്യത്തു രണ്ടാംസ്ഥാനത്തു നിൽക്കുന്ന കർണാടകയിൽ വില 120ന് അടുത്താണ്. 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 50 കിലോഗ്രാം തക്കാളി ആണ് മോഷ്ടാക്കള്‍ കടത്തിയത്. തെലങ്കാനയിലും തക്കാളി മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

eng­lish sum­ma­ry; 455 per­cent increase in toma­to prices

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.