ആന്റിബയോട്ടിക്കുകൾക്ക് എതിരെ ബാക്ടീരിയകൾ നേരിടുന്ന പ്രതിരോധശേഷിയാണ് ആരോഗ്യസംരക്ഷണരംഗത്തെ വലിയ പ്രതിസന്ധികളിലൊന്ന് എന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ.കെ റിജി ജോൺ പറഞ്ഞു. ആന്റിബോയോട്ടിക് പ്രതിരോധം കുറയ്ക്കാൻ വേണ്ട നടപടികളെ കുറിച്ചുള്ള ബോധവത്കരണ സെമിനാർ കുഫോസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.കെ.റിജി ജോൺ. ലോകത്ത് ഇപ്പോൾ ലഭ്യമായിട്ടുള്ള ആൻറിബയോട്ടിക്കുകൾക്ക് എതിരെയെല്ലാം രോഗാണുക്കളായ ബാക്ടീരിയകൾ പ്രതിരോധശേഷി ഭാഗികമായെങ്കിലും കൈവരിച്ചിരിക്കുന്ന അവസ്ഥായാണ് ഇപ്പോൾ. നിർഭാഗ്യവശാൽ പുതിയ ആൻറിബയോട്ടിക്കുകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിയുന്നുമില്ല. പലപ്പോഴും ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ ഫലപ്രദമാകാതെ വരുമ്പോഴാണ് നമ്മളുടെ ശരീരവും ആൻറിബയോട്ടിക്കുകൾക്ക് എതിരെ പ്രതിരോധശേഷി തീർത്തിരിക്കുന്നുവെന്ന് തിരിച്ചറിയുകയെന്ന് ഡോ.റിജി ജോൺ പറഞ്ഞു.
കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യട്ട് ശാസ്ത്രജ്ഞൻ ഡോ.വി.മുരുകദാസ് മുഖ്യപ്രഭാഷണം നടത്തി. ബാക്ടീരീയകൾ ആൻറിബയോട്ടിക്കുകൾക്ക് എതിരെ പ്രതിരോധശേഷി നേടുന്നത് മൂലം ഏറ്റവും വലിയ ദുരിതഫലം അനുഭവിക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണെന്ന് ഡോ.മുരുകദാസ് പറഞ്ഞു. കന്നുകാലികളിലെയും മത്സ്യങ്ങളിലെയും രോഗപ്രതിരോധവും ചികിത്സയും ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴേ വലിയ പ്രതിസന്ധി ഇതുമൂലം നേരിടുകയാണ്. കുറേ വർഷങ്ങളായി തുടരുന്ന ആൻറിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും അസ്ഥാനത്തുമുള്ള ഉപയോഗവുമാണ് ഈ അവസ്ഥ സംജാതമാക്കിയത്. രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ സെമിനാറിൽ അധ്യക്ഷനായിരുന്നു. ഗവേഷണവിഭാഗം മേധാവി ഡോ.ദേവികപിള്ള, ഫിഷറീസ് ഡീൻ ഡോ.റോസിലിഡ് ജോർജ്, ഡോ.ലിംനാമോൾ എന്നിവർ പ്രസംഗിച്ചു. ഇരുന്നൂറോളം ഗവേഷകരും പി.ജി.വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.
English Summary: Increased immunity to antibiotics is a big risk
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.