സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. രാജ്യം സ്വാതന്ത്ര്യം നേടി 76 വര്‍ഷം തികയുന്ന ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷാ കർശനമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുഖം തിരിച്ചറിയാൻ സാധിക്കുന്ന 1,000 ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയവയാണ് സ്ഥാപിച്ചിട്ടുള്ളത്.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7:30 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പതാക ഉയര്‍ത്തും, ശേഷം ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 1,800 ഓളം പ്രത്യേക അതിഥികളെ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം, 20,000 ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കും.
English Summary: Independence Day 2023
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.