രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കും. 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യമെങ്ങും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ രാവിലെ നടക്കുന്ന ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തും. സായുധ സേനകളുടെ പരേഡിന് അഭിവാദ്യം അര്‍പ്പിച്ചശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ചെങ്കോട്ടയിലും ഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. സിസിടിവി കാമറ, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ അധികമായി വിന്യസിച്ചു. ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
English Summary: Independence Day Celebration; Heavy security
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.