
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 224ന് പുറത്ത്. 109 പന്തില്‍ എട്ട് ഫോറുള്‍പ്പെടെ 57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ഗുസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ലീഡ് നേടി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 കടന്നു. ആദ്യ വിക്കറ്റില്‍ 12.5 ഓവറില്‍ 92 റണ്‍സാണ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും അടിച്ചെടുത്തത്. ക്രൗളി 64 റണ്‍സും ഡക്കറ്റ് 43 റണ്‍സും നേടി. സ്കോര്‍ 143ല്‍ നില്‍ക്കെ ഒലി പോപ്പിനെയും (22) ഇംഗ്ലണ്ടിന് നഷ്ടമായി. ജോ റൂട്ട് (29), ജേക്കബ് ബേതല്‍ (ആറ്) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ആറുവിണ്ടണ്ടക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 20 റണ്‍സിനിടെ നാല് വിക്കറ്റുകളും നഷ്ടമായി. ബൗണ്ടറിയോടെയാണ് കരുണ്‍ ഇന്നലെ തുടങ്ങിയത്. എന്നാല്‍ ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ച കരുണിന് അധികം ആയുസുണ്ടായില്ല. ജോഷ് ടങ്ങിന്റെ ഓവറില്‍ 57 റൺസെടുത്ത കരുൺ നായര്‍ എല്‍ബിഡബ്ല്യുവില്‍ തന്നെ കുരുങ്ങി. അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒമ്പത് വർഷത്തിനുശേഷം ടെസ്റ്റിൽ അര്‍ധസെഞ്ചുറി നേടിയാണ് താരത്തിന്റെ മടക്കം. പിന്നാലെ വാഷിങ്ടൺ സുന്ദറും കൂടാരം കയറി. 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 2208 എന്ന നിലയിലായി. വാലറ്റക്കാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും റണ്‍സൊന്നുമെടുക്കാതെ പുറത്തായതോടെ ഇന്ത്യ 224ന് പുറത്താകുകയായിരുന്നു. റണ്‍സൊന്നുമെടുക്കാതെ ആകാശ് ദീപ് പുറത്താകാതെ നിന്നു. ജോഷ് ടങ് 16 ഓവറിൽ 57 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ക്രിസ് വോക്സ് ഒരു വിക്കറ്റ് വീഴ്ത്തി.
പരമ്പരയിലെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങി. എന്നാല്‍ നല്ല തുടക്കമായിരുന്നില്ല ഇന്ത്യക്ക്. മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. സ്കോര്‍ 10ല്‍ നില്‍ക്കെ യശസ്വി ജയ്സ്വാളിനെ ഗുസ് അറ്റ്കിന്‍സണ്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് കെ എല്‍ രാഹുല്‍ സായ് സുദര്‍ശന്‍ സഖ്യം 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്രീസിലുറച്ച് നില്‍ക്കാന്‍ ശ്രമിച്ച രാഹുലിനെ ക്രിസ് വോക്സ് ബൗള്‍ഡാക്കി. 40 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്കോര്‍ വേഗം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റണ്ണൗട്ടായി. 35 പന്തില്‍ 21 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. മഴയെത്തുടര്‍ന്ന് മത്സരം ഇടയ്ക്ക് തടസപ്പെട്ടിരുന്നു. സുദർശന്റെ (38) നിർണായക വിക്കറ്റ് വീഴ്ത്തി ഇംഗ്ലീഷ് ബോളർ ജോഷ് ടങ് ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. നാലാം ടെസ്റ്റില്‍ സെഞ്ചുറിയുമായി നിര്‍ണായക സമനിലയിലെത്തിച്ച രവീന്ദ്ര ജഡേജയ്ക്ക് (ഒമ്പത്) ഇത്തവണ തിളങ്ങാനായില്ല. പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെത്തിയ ധ്രുവ് ജൂറലിനെ അറ്റ്കിന്‍സന്‍ മടക്കി. 19 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് മത്സര പരമ്പരയില്‍ 21ന് ഇംഗ്ലണ്ട് മുന്നിലാണ്. അതിനാല്‍ തന്നെ വിജയം നേടിയാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സമനിലയാക്കാനെങ്കിലും സാധിക്കൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.