20 January 2026, Tuesday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026

യുഎന്‍ മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 7:31 pm

ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചിക(എച്ച്ഡിഐ) യില്‍ ഇന്ത്യ 134-ാം സ്ഥാനത്ത്. എന്നാല്‍ 2021ലെ സൂചികയെക്കാള്‍ സ്ഥാനം ഒരുപടി ഉയര്‍ന്നിട്ടുണ്ട്. 2021ല്‍ 135-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 193 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ പട്ടികയാണ് ഐക്യരാഷ്ട്ര സഭ ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തുവിട്ടത്. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം തുടങ്ങിയവയാണ് പട്ടികയുടെ അളവുകോല്‍. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ചൈനയും ശ്രീലങ്കയും യഥാക്രമം 75ഉം 78ഉം സ്ഥാനങ്ങളിലുണ്ട്. രണ്ട് രാജ്യങ്ങളും ഉയര്‍ന്ന മാനവ വികസനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. എന്നാല്‍ ഭൂട്ടാൻ (125), ബംഗ്ലാദേശ് (129) എന്നിവയ്ക്കു താഴെയാണ് ഇന്ത്യയുടെ റാങ്ക്. ‘ഇടത്തരം മാനവ വികസനം എന്ന വിഭാഗത്തിലാണ് മൂന്ന് രാജ്യങ്ങളും ഉള്‍പ്പെടുന്നത്.

രാജ്യത്തെ തൊഴില്‍ പങ്കാളിത്തത്തില്‍ ലിംഗ അസമത്വം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 47.8 ശതമാനമാണ് ലിംഗ അസമത്വം. വനിതാ പങ്കാളിത്തം 28.3 ശതമാനവും പുരുഷ പങ്കാളിത്തം 76.1 ശതമാനവുമാണ്. ലിംഗ അസമത്വ സൂചികയില്‍ ഇന്ത്യ 0.437 പോയിന്റോടെ 108-ാം സ്ഥാനത്താണ്.
ആഗോളതലത്തില്‍ ആദ്യമായി എച്ച്ഡിഐ മൂല്യം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഉയര്‍ന്ന മാനവ വികസനം നേടുമ്പോള്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ പ്രതിസന്ധി കാലഘട്ടത്തെക്കാള്‍ താഴെ വികസനമാണ് നേടിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ആഗോള അസമത്വം വര്‍ധിക്കുന്നതായാണ് ഇത് വ്യക്തമാക്കുന്നത്. ആഗോള വ്യാപാരത്തിന്റെ ഏകദേശം 40 ശതമാനത്തോളം കേന്ദ്രീകരിച്ചിരിക്കുന്നത് മൂന്നോ അതിൽ താഴെയോ രാജ്യങ്ങളിലാണ്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ടെക് കമ്പനികളുടെ വിപണി മൂലധനം 90 ശതമാനം രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തെ (ജിഡിപി) മറികടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022ല്‍ ജീവിത ദൈര്‍ഘ്യം, വിദ്യാഭ്യാസം, മൊത്ത ദേശീയ വരുമാനം എന്നിവ വര്‍ധിച്ചു. ജീവിത ദൈര്‍ഘ്യം 67.2 വര്‍ഷത്തില്‍ നിന്ന് 67.7 വര്‍ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വർധിച്ചുവരുന്ന ധ്രുവീകരണവും വിഭജനവും വന്‍ ഭീഷണിയാകുന്ന സാഹചര്യത്തില്‍ ആഗോള പ്രശ്‌നങ്ങളെ നേരിടാൻ യോജിച്ച പ്രവർത്തനത്തിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുമുണ്ട്. 

Eng­lish Summary:India again lags behind in UN Human Devel­op­ment Index
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.