24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

ജി20യുടെയും യുഎന്‍ സുരക്ഷാസേനയുടെയും അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2022 8:18 pm

യുഎന്‍ സുരക്ഷാസേനയുടെയും ജി20 രാജ്യങ്ങളുടെയും അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ജി 20 അധ്യക്ഷസ്ഥാനം ഒരു വര്‍ഷത്തേക്കും യുഎന്‍സുരക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഒരു മാസത്തേക്കുമാണ് ഇന്ത്യ ഏറ്റെടുക്കുക. ജി 20 രാജ്യങ്ങള്‍ക്ക് ഇതുവരെ ഭക്ഷണം,വളം,ഊര്‍ജ സുരക്ഷ എന്നീ വിഷയങ്ങളില്‍ ഫലപ്രദമായ നടപടികള്‍ കെെക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഇന്തൊനേഷ്യയില്‍ വച്ച് നടന്ന അവസാനത്തെ ജി 20 ഉച്ചകോടി മുന്നോട്ടുവച്ച ‘ഒരുമിച്ച് വീണ്ടെടുക്കുക,ശക്തമായി വീണ്ടെടുക്കുക “എന്ന മുദ്രാവാക്യം ഫലപ്രാപ്തിയിലെത്തിക്കാനാവിശ്യമായ നടപടികള്‍ സ്വീകരിക്കുകയെന്ന വെല്ലുവിളി ഇന്ത്യയുടെ മുന്നിലുണ്ട്.

ആഗോള സൗത്തിന്റെ താല്പര്യങ്ങള്‍ ഇന്ത്യ ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ കൂടുതല്‍ പ്രതിഫലിപ്പിക്കപ്പെടുമെന്ന് പ്രത്യാശകളുണ്ട്.അധ്യക്ഷസ്ഥാനം ഏറ്റെടുത്താല്‍ 32 വിവിധ വിഭാഗങ്ങളിലായി 200 യോഗങ്ങള്‍ ഇന്ത്യ നടത്തും.ആദ്യ യോഗം രാജസ്ഥാനിലെ ഉദയ്പൂരിലെ ആഡംഭര ഹോട്ടലില്‍ ഭക്ഷണസല്‍ക്കാരത്തോടു കൂടി ആരംഭിക്കും.ഇ‌ൗ മാസം ആദ്യം ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനത്തിന്റെ വെബ്സെെറ്റും,ലോഗോയും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയിരുന്നു. അതേസമയം യുഎന്‍ സുരക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗമായ രുചിര കാംബോജ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി.

Eng­lish Summary:India assumed the chair­man­ship of G20 and UN Secu­ri­ty Council
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.