ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 79 റണ്‍സെടുത്ത ശിഖര്‍ ധവാനും 51 റണ്‍സെടുത്ത വിരാട് കോലിയും 50 റണ്‍സെടുത്ത ഷാര്‍ദുല്‍ താക്കൂറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച സ്കോര്‍ കണ്ടെത്തിയത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. സെഞ്ചുറി നേടിയ റാസി വാന്‍ ഡസന്റെയും നായകന്‍ തെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഡസന്‍ 129 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ബാവുമ 110 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റിന് 68 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ഡസനും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 204 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ജാനെമന്‍ മലനെ(6) മടക്കി ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കക്ക് ആദ്യ തിരിച്ചടി നല്‍കി. ഡീ കോക്കും ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 50 കടത്തിയതിന് പിന്നാലെ ഡീ കോക്കിനെ(27) അശ്വിന്‍ ബൗള്‍ഡാക്കി. പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെ(4) വെങ്കടേഷ് അയ്യര്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക 68–3 എന്ന സ്കോറില്‍ പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബാവുമയും ഡസനും കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ആക്രമിച്ചു കളിച്ച വാന്‍ഡര്‍ ഡസന് 83 പന്തുകളെ സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നുള്ളു. സെഞ്ചുറി നേടിയെങ്കിലും അവസാന ഓവറുകളില്‍ വേണ്ടത്ര റണ്‍സ് നേടിയെടുക്കാന്‍ ബാവുമയ്ക്കും ഡസനും സാധിച്ചില്ല. രണ്ട് റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ മറ്റൊരു സ്കോറര്‍.
ENGLISH SUMMARY:India begins to lose; South Africa won by 31 runs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.