22 January 2026, Thursday

Related news

November 28, 2024
November 24, 2024
November 9, 2024
October 17, 2024
July 8, 2024
July 4, 2024
July 3, 2024
May 14, 2024
May 13, 2024
May 10, 2024

ഹേമന്ത് സൊരേന്റെ അറസ്റ്റിനെതിരെ 21 ന് ഇന്ത്യ സഖ്യ റാലി

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2024 11:04 am

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സൊരേന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഈമാസം 21ന് ഇന്ത്യ സഖ്യം റാഞ്ചിയില്‍ റാലി സംഘടിപ്പിക്കും. ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ മാസം അവസാനം ഇന്ത്യ സഖ്യം ഡല്‍ഹി രാംലീല മൈതാനിയില്‍ പടുകൂറ്റന്‍ ബഹുജനറാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് റാഞ്ചിയില്‍ റാലി സംഘടിപ്പിക്കുന്നത്.

ഗണ്ഡേ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഹേമന്തിന്റെ ഭാര്യ കല്പന പ്രമുഖ നേതാക്കളെ റാലിയിലേക്ക് ക്ഷണിച്ചു. സിപിഐ, സിപിഐ(എം) നേതാക്കളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ആർജെഡി നേതാക്കളായ ലാലു പ്രസാദ്, തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത, പ്രതിപക്ഷ ബ്ലോക്കിലെ മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുക്കും. 

Eng­lish Sum­ma­ry: India coali­tion ral­ly on 21st against Hemant Soren’s arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.