ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 37,379 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.24% ആയി കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,08,886 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,892 ഉും രോഗമുക്തി നേടിയവര്‍ 766 ഉും ആയി. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഒമിക്രോണ്‍ ബാധിതര്‍ ഏറ്റവും കുടുതല്‍ മഹാരാഷ്ട്രയിലാണ് 568. ഏറ്റവും കുറവ് കേരളത്തില്‍ 185. ഡല്‍ഹിയില്‍ 382 ആയി. പ്രതിവാര ടെസ്റ്റ് പോസ്സിറ്റിവിറ്റി റേറ്റ് 2.05% ഉും പ്രതിദിന ടെസ്റ്റ് പോസ്സിറ്റിവിറ്റി റേറ്റ് 3.24% ഉും ആയി. രാജ്യത്തെ കഴിഞ്ഞ മണിക്കൂറിലുള്ളില്‍ 124 മരണം റിപ്പോര്‍ട്ട് ചെയ്തു ഇതുവരെയുള്ള മരണം 4,82,017.
രോഗമുക്തിയായവരുടെ എണ്ണം 34,30,64,14 നിലവിലെ രോഗമുക്തിനിരക്ക് 98.13 %.ഇന്ത്യൻ കൗൻസില്‍ ഫോര്‍ മെഡിക്കല്‍ സയൻസി(ഐസിഎംആര്‍) ന്റെ കണക്ക് പ്രകാരം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,54,30,2 കോവിഡ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധനയുടെ എണ്ണം 68,24,28,595 ഉും ആയി. നിലവില്‍ ഇന്ത്യയില്‍ ആകെ മൊത്തം 146.70 കോടി വാക്സിൻ നല്‍കിയിട്ടുണ്ട്.
English summary: India covid updates
you may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.